Skip to main content
സാമൂഹ്യനീതി വകുപ്പ് അഗതി അനാഥ ദിനം ആചരിച്ചു

സാമൂഹ്യനീതി വകുപ്പ് അഗതി അനാഥ ദിനം ആചരിച്ചു

 

ആലപ്പുഴ:സാമൂഹ്യനീതി വകുപ്പ്, ഓർഫനേജ് കൺട്രോൾ ബോർഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ അഗതി അനാഥ ദിനം ആചരിച്ചു.
ദിനാചരണവുമായി ബന്ധപ്പെട്ട ജില്ലാതല പരിപാടികൾ പാതിരപ്പള്ളിയിലുള്ള കാരുണ്യദീപത്തിൽ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി  അധ്യക്ഷത വഹിച്ചു. 

മദർ തെരേസയുടെ ജന്മദിനമാണ് കേരള സർക്കാർ അഗതി അനാഥ ദിനമായി ആചരിക്കുന്നത്.തുടർന്ന് ജില്ലയിലെ
വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരുടെ കലാ മത്സരങ്ങൾ സംഘചിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ  ഉദ്ഘാടനവും കലാമത്സര വിജയികൾക്കുള്ള സമ്മാനദാനവും പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു.സബ് ജഡ്ജ് പ്രമോദ് മുരളി അധ്യക്ഷത വഹിച്ചു.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പി. സംഗീത, ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്,  പഞ്ചായത്ത് അംഗം പി. ടി. ഷാജി, സാമൂഹ്യനീതി ഓഫീസർ എ. ഒ. അബീൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ  ടി.വി. മിനിമോൾ,കാരുണ്യ ദീപം പ്രസിഡൻറ് പി.എൽ. വർഗീസ് 
ജില്ലാ പ്രൊബേഷൻ ഓഫീസർ ജി. സന്തോഷ്, ജില്ല സാമൂഹ്യനീതി ഓഫിസ് സീനിയർ സൂപ്രണ്ട് എം. എൻ. ദീപു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കലാസാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ  പരിപാടികളിൽ പങ്കെടുത്തു.

date