Skip to main content
മാലിന്യ സംസ്‌കരണ പരിശീലന പരിപാടി 

മാലിന്യ സംസ്‌കരണ പരിശീലന പരിപാടി 

 

ആലപ്പുഴ: ചേർത്തല എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ശുചിത്വ ക്ലബിന്റെ ആഭിമുഖ്യത്തിൽ  'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം-നവകേരളത്തിനായി ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിവരുന്ന പ്രോജക്ട് ഡോക്കുമെന്റേഷന്റെ ഭാഗമായി മാലിന്യ സംസ്‌കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.  സുദർശനാഭായി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. 
പി.ടി.എ.പ്രസിഡന്റ് സിബി നടേശ് അധ്യക്ഷത വഹിച്ചു.  പ്രശസ്ത കൃഷി വിദഗ്ധൻ ടി.എസ് വിശ്വൻ, പ്രിൻസിപ്പൽ പ്രസന്നകുമാർ, നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ കെ.എസ് രാജേഷ്, ശുചിത്വ ക്ലബ് കൺവീനർ സുദീപ്.പി.ദാസ്, ഹെഡ് മിസ്ട്രസ്സ് ഒ.എച്ച് സീന, പി.ടി.എ. എക്സിക്യൂട്ടീവ് അംഗം സൈനു മോൻ എന്നിവർ പങ്കെടുത്തു. കെ.കെ രജീഷ് മാലിന്യ സംസ്‌കരണ പരിശീലന ക്ലാസ്സ് നയിച്ചു.

date