Skip to main content

ജോലി ഒഴിവ്

ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ കാർപെന്റർ ( ഹെൽപ്പർ) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട താൽക്കാലിക ഒഴിവിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 11ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.  വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, കാർപെന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കാർപെന്ററായി രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഹാജരാക്കണം. പ്രായപരിധി 18 മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസിളവ് അനുവദിക്കും.

date