Skip to main content

ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിൽ അഖില കേരള വടം വലി മത്സരം ഇന്ന്

വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും എന്റെ താനൂരും സംയുക്തമായി നടത്തുന്ന അഖില കേരള വടംവലി മത്സരം ഇന്ന് (ആഗസ്റ്റ് 31) വൈകീട്ട് അഞ്ചു മണി മുതൽ ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ടീമുകൾ പങ്കെടുക്കും. ആദ്യ നാലു സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. കൂടാതെ തുടർന്നുള നാലു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കും ക്യാഷ് അവാർഡ് നൽകുന്നുണ്ട്. 600 കിലോ വിഭാഗത്തിലാണ് മത്സരം.

date