Skip to main content

കണ്ണൂരിന് ആവേശമായി ഡി ടി പി സിയുടെ ഓണാഘോഷം

നിയമസഭ സ്പീക്കർ ഉദ്ഘാടനം ചെയ്തു

കണ്ണൂരിന്റെ സായാഹ്നത്തിന് ഉത്സവഛായയേകി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന 'പൊന്നോണം 2023' ഓണാഘോഷ  നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വർഗീയതക്കെതിരെയുള്ള കൂട്ടായ്മയാകണമെന്ന്  സ്പീക്കർ പറഞ്ഞു.
ആഗസ്റ്റ് 25ന് ആരംഭിച്ച ഓണാഘോഷം സെപ്റ്റംബർ രണ്ടിന് സമാപിക്കും. വൈകിട്ട് അഞ്ച് മുതലാണ് വിവിധ കലാപരിപാടികൾ അരങ്ങേറുക. ഞായറാഴ്ച ഫ്ളാഷ് മോബ്, അക്ഷരശ്ലോകം, നാടൻപാട്ട്, സംഘനൃത്തം, മെഗാ തിരുവാതിര, മോഹിനിയാട്ടം തുടങ്ങിയവ നടന്നു. 28ന് വൈകിട്ട് കുഴലൂത്ത്, സീതക്കളി, പണിയ ഗോത്ര നൃത്തം, അക്രോബാറ്റിക് ഡാൻസ് തുടങ്ങിയവ നടക്കും.
ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ.ടി ഒ മോഹനൻ, കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, ഫോക്ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, അസി. ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date