Skip to main content

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വയനാട് കോട്ടത്തറയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

വയനാട് ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മെഡിക്കല്‍ ക്യാമ്പും ശുചീകരണവും നടത്തി. കോട്ടത്തറ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ വെണ്ണിയോട് വലിയ കുന്ന് എസ്.സി. കോളനിയിലാണ് മെഡിക്കല്‍ ക്യാമ്പും ശുചീകരണ -ബോധവല്‍ക്കരണ പ്രവര്‍ത്തനവും സംഘടിപ്പിച്ചത്. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ഡോ നസീര്‍, ഡോ. രമ്യാ ,ഡോ ഷംന എന്നിവരുടെ നേതൃത്വത്തില്‍ 240 രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് നല്‍കി. തുടര്‍ന്ന് കോളനിയിലെ 68 വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനവും വീടുകളില്‍ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. 186 കുടുംബങ്ങള്‍ക്ക് ആവശ്യമായ ബക്കറ്റ്, മഗ്ഗ്, പ്ലേറ്റ്, ബെയ്‌സിന്‍, ടംബ്ലര്‍, ഗ്ലാസ്സ്, ഹാങ്കര്‍, എന്നിവയും  68 കോളനിക്കാര്‍ക്ക് ബ്ലീച്ചിംഗ് പൗഡര്‍, ഫിനോയില്‍, മോപ്പ്, ചൂല്‍, ബ്രഷ് തുടങ്ങി ശുചീകരണ ഉപകരണങ്ങളും നല്‍കി. 
പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ്ബ്, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡണ്ട് റീന രയരോത്ത്, കോട്ടത്തറ ഒമ്പത്താം വാര്‍ഡ് മെംബര്‍ വി.അബ്ദുല്‍ നാസര്‍, പൊതു പ്രവര്‍ത്തകരായ മുഹമ്മദലി കോട്ടത്തറ, ഗഫൂര്‍ കോട്ടത്തറ, അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഉഷ ചാത്താങ്കണ്ടി, സുധ മാളിയക്കല്‍, ജാസ്മിന കല്ലേരി, പി.പി.ശ്രീധരന്‍, ശ്രീജേഷ് കുമാര്‍, ഷീബ അനില്‍ ,ശുഭ മുരളിധരന്‍,ഫാര്‍മസിസ്റ്റ് ഒഞ്ചിയം ബാബുരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാലന്‍ വയലേരി, സജീവന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ മഹേഷ് കുമാര്‍, ഓവര്‍സിയര്‍ രഞ്ചിത്ത്, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, കെ.കെ.പി. ഫൈസല്‍, ഇന്റിമേറ്റ് കല്ലാമല ക്ലബ്ബ് അംഗങ്ങള്‍, കെ.പി.അനിഷ് കുമാര്‍ (ഷിയാ ട്രേ ഡേര്‍സ്, ചോമ്പാല ) എന്നിവര്‍ പങ്കെടുത്തു. സി.എച്ച് സെന്റര്‍ അഴിയൂര്‍, ഷിയ ട്രേഡേഴ്‌സ് ചോമ്പാലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍, കനിവ് ,ചാരിറ്റബിള്‍ ട്രസ്റ്റ് തട്ടോളിക്കര, ഗ്രീന്‍സ് ആയ്യൂര്‍വ്വേദ ആശുപത്രി, അഴിയൂര്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം സംഘടിപ്പിച്ചത്.
 

date