Skip to main content

പ്രോജക്ട് കോ - ഓര്‍ഡിനേറ്റര്‍: കരാര്‍ നിയമനം

 

    മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ വികസനം, മാനവശേഷി വികസനം എന്നിവ ലക്ഷ്യമാക്കുന്ന സോഷ്യല്‍ മൊബിലൈസേഷന്‍ എന്ന പദ്ധതിയിലേയ്ക്ക്, തിരുവനന്തപുരം ജില്ലയില്‍ ഒരു പ്രോജക്ട് കോ - ഓര്‍ഡിനേറ്ററെ ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.
    അംഗീകൃത സര്‍വകലാശാലയില്‍ നന്നും സോഷ്യല്‍ വര്‍ക്ക് / സോഷേ്യാളജി / സൈക്കോളജി എന്നിവയിലേതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.  എം.എസ്. ഓഫീസ് / കെ.ജി.ടി.ഇ / വേര്‍ഡ് പ്രോസസിംഗ് ( ഇംഗ്ലീഷ് & മലയാളം), പി.ജി.ഡി.സി.എ എന്നിവ അധിക യോഗ്യതയായി കണക്കാക്കും.  പ്രതിമാസം 25,000 രൂപയാണ് ശമ്പളം.  22 നും 45 നും മധ്യേ പ്രായമുള്ളവര്‍ നവംബര്‍ 30 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.  ംംം.ളശവെലൃശല.െസലൃമഹമ.ഴീ്.ശി  എന്ന സൈറ്റില്‍ രമൃലലൃ െഎന്ന ലിങ്കിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  
(പി.ആര്‍.പി 1930/2017)
 

date