Skip to main content

റിപ്പബ്ലിക്ക് ദിനാഘോഷം: ജില്ലാതല പ്രസംഗ മത്സരം    

 കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും നേതൃത്വത്തില്‍ 2018 ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി യുവജനങ്ങള്‍ക്കായി ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.  കണ്ണൂര്‍ ജില്ലയിലെ മത്സരം ഡിസംബര്‍ 7-ന് തളാപ്പിലുള്ള നെഹ്‌റു യുവ കേന്ദ്ര ഹാളില്‍ നടക്കും. 2017 നവംബര്‍ 1 ന് 18 നും 29 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 'ദേശ സ്‌നേഹവും രാഷ്ട്ര നിര്‍മാണവും' എന്ന വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം പ്രസംഗം. 2015-16, 2016-17 വര്‍ഷങ്ങളില്‍ നടന്ന ഇതേ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കാന്‍ പാടില്ല.
    ജില്ലാതല മത്സരത്തിലെ ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5000, 2000 1000 രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും നല്‍കും. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. 25000, 10000, 5000 രൂപയാണ് സംസ്ഥാന വിജയികള്‍ക്ക് ലഭിക്കുക. ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മത്സരത്തിലെ വിജയികള്‍ക്ക് രണ്ട് ലക്ഷം, ഒരു ലക്ഷം, അമ്പതിനായിരം രൂപയുടെ മൂന്ന് പ്രൈസുകള്‍ നല്‍കും. 
    താല്‍പര്യമുള്ളവര്‍ വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുമായി ഡിസംബര്‍ 5 നകം നെഹ്‌റു യുവ കേന്ദ്രയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫോമിനും 0497-2700881 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പി എന്‍ സി/4467/2017
 

date