Post Category
അകക്കണ്ണാൽ കണ്ടു ചഞ്ചൽ; നിവേദനവും നൽകി
കാഴ്ച പരിമിതിയുള്ള ആളുകളെ പി.എസ്.സി, എംപ്ലോയ്മെന്റ് നിയമനങ്ങളിൽ അനുഭാവപൂർവം പരിഗണിക്കണമെന്ന നിവേദനവുമായാണ് അത്തോളി പറമ്പത്ത് സ്വദേശിയായ ചഞ്ചൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രഭാത യോഗത്തിലേക്ക് എത്തിയത്.
ഡിഗ്രി യോഗ്യതയുള്ള കാഴ്ച പരിമിതിയുള്ളവർക്ക് പി.എസ്.സി, എംപ്ലോയ്മെന്റ് നിയമനങ്ങളിൽ അപേക്ഷ നൽകാൻ സാധിക്കുന്നില്ല. എന്നാൽ പത്താം ക്ലാസ്സ് പാസായവർക്ക് അപേക്ഷിക്കാം. അതിനാൽ ഉയർന്ന യോഗ്യതയുള്ള കാഴ്ച പരിമിതിയുള്ളവർക്ക് പ്രത്യേക പരിഗണന നൽകണമെന്നാണ് ചഞ്ചൽ ആവശ്യപ്പെട്ടത്.
പി.എൻ.എക്സ്. 5667/2023
date
- Log in to post comments