Skip to main content

ചിരിയും ചിന്തയുമായി വേദി കീഴടക്കി സജീഷ് കുട്ടനല്ലൂർ, വയലിനിൽ വിസ്മയം തീർത്ത് രൂപ രേവതി

പൊട്ടിചിരിയും സംഗീതവുമായി വർണ്ണാഭമായി സരസിന്റെ ഏഴാം ദിനം 

 

പൊട്ടിചിരികളും വയലിന്റെ മാന്ത്രിക സംഗീതവുമായി ആസ്വാദകർക്ക് നവ്യാ അനുഭവമയി സരസിന്റ രാവ്. വാക്ചാതുര്യവും നർമ്മവുമായി  സജീഷ് കുട്ടനല്ലൂരും വയലിൻ കമ്പികളിൽ രാഗ വിസ്മയം തീർത്ത് രൂപ രേവതിയും സംഘവും ഏഴാം ദിനം സരസിന്റെ വേദി കീഴടക്കി.

" മഹാ ഗണിപതിം മനസാ സ്മരാമി " എന്ന ഗണേശ സ്തുതിയിൽ നിന്ന് ആരംഭിച്ച വയലിൻ ഫ്യൂഷൻ  സ്വര മാധുര്യം സൃഷ്ട്ടിച്ച്  ആസ്വാദകരുടെ മനസ്സ് കീഴടക്കി. മറ്റ് വാദ്യ ഉപകരണങ്ങളുടെ അകമ്പടിയോടെ വയലിന്റെ ഈണത്തിൽ വിവിധ ഗാനങ്ങൾ ഒഴുകി എത്തിയതോടെ പ്രായഭേദമന്യേ നിറഞ്ഞ സദസ് കയ്യടികളോട് കൂടെ പരിപാടി ഏറ്റെടുത്തു. മെലഡി,ഫാസ്റ്റ് നമ്പറും,  ക്ലാസിക്കലുമായി സംഗീതത്തിന്റെ  വൈവിധ്യങ്ങൾ  ശ്രവ്യ മനോഹാരിത തീർത്തോടെ കാണികൾ കൈത്താളവും നൃത്തച്ചുവടുകളുമായി പങ്കുചേർന്നു.

 ശുദ്ധ നർമ്മത്തിൽ തീർത്ത ചിരിയും ചിന്തയുമായാണ് സ്റ്റാൻഡ് അപ് കൊമേഡിയൻ സജീഷ് കുട്ടനല്ലൂർ സരസിലെ ആസ്വാദകരെ കയ്യിലെടുത്തത്. തന്റെ പതിവ് ശൈലിയിൽ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത്  സമകാലിക വിഷയങ്ങൾ  അവതരിപ്പിച്ചു. ഭക്ഷണ വൈവിധ്യങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് സരസമായ ആരംഭിച്ച സംസാരത്തിൽ നിത്യജീവിതവും സിനിമയും രാഷ്ട്രീയവും സാമൂഹ്യ മാധ്യമങ്ങളും കടന്നു വന്നതോടുകൂടി ആസ്വാദകർ പൊട്ടിച്ചിരികളുമായി കൂടെ കൂടി . സരസമായ സംസാരത്തിനിടയിൽ സിനിമാ നടന്മാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും ശബ്ദാനുകരണവും അവതരിപ്പിച്ചതോടെ വേദിയിൽ നിന്നും കയ്യടികൾ ഉയർന്നു.

 ഉച്ചയ്ക്കുശേഷം മൂവാറ്റുപുഴ, കൂവപ്പടി ബ്ലോക്കുകളിലെ കുടുംബശ്രീ പ്രവർത്തകർ  അവതരിപ്പിച്ച  വിവിധ  കലാപരിപാടികളും സരസിൽ അരങ്ങേറി. നൃത്തനൃത്യങ്ങളും, പാട്ടും, നാടകവുമായി കുടുംബശ്രീ വനിതകൾ സരസ്സിന്റെ വേദി കീഴടക്കി.

date