Skip to main content
അകംബണ്ട് നിർമ്മാണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു

അകംബണ്ട് നിർമ്മാണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു

ആലപ്പുഴ:കൈനകരി ഗ്രാമപഞ്ചായത്തിൽ അറുപങ്ക് പാടശേഖരത്തിന്റെ അകംബണ്ട് നിർമ്മാണം പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേശ്വരി നിർവഹിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.സി.പ്രസാദ് അധ്യക്ഷത വഹിച്ചു. 
അറുപങ്ക് പാടശേഖരത്തിന്റെ പടിഞ്ഞാറേ അകംബണ്ടിൻ്റെ നിർമ്മാണമാണ് നടക്കുന്നത്.കുട്ടനാടൻ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവിൽ 2-ാം വാർഡിലാണ് പുറം ബണ്ട് നിർമ്മിക്കുന്നത്.തൂമ്പുകളുടെ അകവും മടവിഴ്ച സംഭവിച്ച ബണ്ടിന്റെ അകവും കല്ല് കെട്ടി സംരക്ഷിച്ച് ബണ്ട് നിർമ്മിക്കുന്നതാണ് പദ്ധതി. 
ചടങ്ങിന് ജില്ലാ പഞ്ചായത്ത് അംഗം ഡി. ഗീതബാബു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഷീല സജീവ്,  ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. പ്രമോദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.ഡി ആൻ്റണി, ലീന മോൾ, ആറു പങ്ക് പാടശേഖരം ഭാരവാഹികളായ പി. പുരുഷൻ, സി.ടി. രാജേന്ദ്രൻ, എ.ഡി.എസ്. സെകട്ടറി സുമ ബാബു തുടങ്ങിയവർ പങ്കെടുത്തു

date