Skip to main content

നഷ്ടപരിഹാരം എങ്ങനെ..?

കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥ ഘടകങ്ങളും (Risk covered) അതു രേഖപ്പെടുത്തുന്ന കാലാവധിയും (Risk period), വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും (Triggers) ടേം ഷീറ്റ് ( Term sheet) പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഓരോ വിജ്ഞാപിത പ്രദേശത്തിനും നിശ്ചിത സൂചനാ കലാവസ്ഥാനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.
കൂടാതെ ശക്തമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവ മൂലം വിളകൾക്കുണ്ടാകുന്ന വ്യക്തിഗത നാശനഷ്ടങ്ങൾക്ക് ഈ പദ്ധതിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് വിളകൾ ഇൻഷുറൻസ് ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ നിർബന്ധമായും പാലിച്ചിരിക്കണം.
വ്യക്തിഗത നാശനഷ്ടത്തിന് വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്(ടോൾഫ്രീ നമ്പർ: 18004257064).

date