Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-12-2023

വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്‌ഷനിലെ എൽ ടി ലൈനിൽ സ്പേസർ സ്ഥാപിക്കുന്നതിനാൽ ഡിസംബർ 30  ശനി രാവിലെ ഒൻപതര മുതൽ ഉച്ച ഒന്നര മണി വരെ ചതുരക്കിണർ ട്രാൻസ്ഫോർമർ പരിധിയിലും ഉച്ച ഒന്നര മുതൽ വൈകീട്ട് മൂന്ന് മണി വരെ കൂറുമ്പകാവ് ട്രാൻസ്‌ഫോർമർ പരിധിയിലും വൈകീട്ട് മൂന്ന്  മുതൽ വൈകീട്ട് അഞ്ചര മണി വരെ മതുക്കോത്ത് ട്രാൻസ്‌ഫോർമർ  പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും. 

 

കാര്‍ഷിക യന്ത്രവത്ക്കരണം അവാര്‍ഡ്; തീയതി നീട്ടി

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ കാര്‍ഷികയന്ത്രവത്കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ (കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ) നടത്തിയിട്ടുളള പൊതുവിഭാഗം/ വിദ്യാര്‍ത്ഥി വിഭാഗം ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമുകള്‍ക്ക് കൃഷി അസി. എൻജിനിയർ ഓഫീസുമായോ  കൃഷിഭവനുകളുമായോ ബന്ധപ്പെടുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 18 . ഫോൺ : 9383472050, 9383472052

താൽക്കാലിക ഒഴിവ്

ഗവ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഴീക്കലിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഫിസിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവ്. ഫിസിക്സിൽ മാസ്റ്റർ ബിരുദം, ബി എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 3 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.

ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ്  മാറുന്നു 

അഡീഷണല്‍ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ് ജനുവരി മൂന്ന് മുതല്‍ ബിഎസ്എന്‍എല്‍ ഭവനിലെ രണ്ടാം നിലയിലേക്ക് മാറ്റും. നിലവിലുള്ള ഓഫീസ് കെട്ടിടം അപകടാവസ്ഥയിലായതിനാലാണ് ഓഫീസ് മാറ്റുന്നതെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0497 2700928, 2707522.

date