Skip to main content

റിസര്‍ച്ച് ഫെല്ലോ നിയമനം

മലപ്പുറം ഗവ.കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.എസ്.ടി - എസ്.ഇ.ആര്‍.ബിയുടെ മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ ഫിസിക്സ്, ഫിസിക്കല്‍ സയന്‍സ് ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആര്‍/യു.ജി.സി നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 31 വയസ്സ്. താല്‍പര്യമുളളവര്‍ ജനുവരി 18നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : gcmalappuram.ac.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9496842940 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

date