Skip to main content

എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജമെന്റിൽ ഡിപ്ലോമ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജ്മെൻ്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം (9846033001), അടൂർ (7012449076) എന്നിവിടങ്ങളിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജിൻ്റെ അംഗീകൃത കേന്ദ്രങ്ങളിലൂടെ പഠനം പൂർത്തിയാക്കാം. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്യാബിൻ ക്രൂ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റ്, കസ്റ്റമർ സർവ്വീസ് അസോസിയേറ്റ് എന്നീ തൊഴിലിന് വേണ്ട പരിശീലനം ലഭിക്കും.  https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ. സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം. വികാസ്‌ഭവൻ പി. ഒ, ഫോൺ നമ്പർ 04712325101, 8281114464. www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. മറ്റു മാർഗങ്ങളിലൂടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2024 ജനുവരി 31.

date