Skip to main content

നവീകരിച്ച തൃശൂര്‍ ടൗണ്‍ഹാള്‍ ഉദ്ഘാടനം ഇന്ന് (ജനുവരി 23) 

നവീകരിച്ച തൃശൂര്‍ ടൗണ്‍ഹാളിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 23) രാവിലെ ഒമ്പതിന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനാകും. റവന്യൂ- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ മുഖ്യാതിഥിയാകും.

തൃശൂരിലെ ഹൃദയഭാഗത്തായി 2.9 ഏക്കര്‍ വിസ്തൃതിയിലാണ് ടൗണ്‍ഹാള്‍ സ്ഥിതിചെയ്യുന്നത്. 1938ല്‍  നിര്‍മിച്ച കെട്ടിടം മൂന്നു കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ടി എന്‍ പ്രതാപന്‍ എം പി, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, കൗണ്‍സിലര്‍ റെജി ജോയ്, പൊതുമരാമത്ത് മധ്യമേഖല കെട്ടിട വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി കെ ശ്രീമാല, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി ബിജി, പബ്ലിക് ലൈബ്രറി സെക്രട്ടറി ജോണ്‍ സിറിയക്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date