Skip to main content

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ അര്‍ബന്‍ എച്ച് ഡബ്ല്യൂ സികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

മെഡിക്കല്‍ ഓഫീസര്‍ യോഗ്യത- എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍. 

സ്റ്റാഫ് നഴ്‌സ് യോഗ്യത-  ജി എന്‍ എം/ ബി എസ സി നഴ്‌സിംഗ്, കേരള നഴ്‌സസ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

ജെ എച്ച് ഐ യോഗ്യത- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ഡിപ്ലോമ, പാരാമെഡിക്കല്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

ഫാര്‍മസിസ്റ്റ് യോഗ്യത- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിഫാം/ ബി ഫാം ബിരുദം.

പ്രവര്‍ത്തിപരിചയം അഭികാമ്യം. മെഡിക്കല്‍ ഓഫീസര്‍  തസ്തികയ്ക്ക് 2023 ഡിസംബര്‍ 31ന് 60 വയസ് കവിയരുത്. ബാക്കി തസ്തികയിലേക്ക് 40 വയസ് കവിയരുത്. ജനനതീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ജനുവരി 29ന് വൈകിട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശൂര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2325824.

date