Skip to main content

*ഭക്ഷ്യസുരക്ഷാ ഓഫീസ് കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു*

മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണറുടെയും മലപ്പുറം സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെയും കാര്യാലയങ്ങള്‍ ജില്ലാ ട്രഷറിക്ക് സമീപത്തുള്ള പഴയ ദൂരദര്‍ശന്‍ റിലേ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒന്നും ഇല്ലാതെ  ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ സാന്നിധ്യത്തിലാണ് ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, ജില്ലാ ട്രഷറി ഓഫീസര്‍ കെ.ജി പ്രവീണ്‍, സിവില്‍ സ്റ്റേഷനിലെ മറ്റ് വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍, ഭക്ഷ്യ നിര്‍മാണ-വ്യാപാര മേഖലയിലെ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date