Skip to main content

അനധികൃത നിലം നികത്തലിനെതിരെ കര്‍ശന നടപടി

 

ആലപ്പുഴ: ജില്ലയില്‍ തിരഞ്ഞെടുപ്പ് കാലയളവിവും അല്ലാതെയും അനധികൃതമായി നിലം നികത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. അനധികൃതമായി നിലം നികത്തുന്നത് തടയാന്‍ 24 മണിക്കൂര്‍ പ്രത്യേക പരിശോധന സ്വാഡ് താലൂക്ക് തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് കാലയളവില്‍ വിവിധ താലൂക്കുകളിലായി അനധികൃത നിലം നികത്ത് സംബന്ധിച്ച് 58 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട 36 കേസുകളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി വിചാരണ നിശ്ചയിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് നിലം നികത്ത് സംബന്ധിച്ച പരാതികള്‍ ചുവടെ കൊടുക്കുന്ന നമ്പറുകളില്‍ വിളിച്ചറിയിക്കാം. 

അമ്പലപ്പുഴ- 0477 2253771
ചേര്‍ത്തല- 0478 2813103
കുട്ടനാട്- 0477 2702221
കാര്‍ത്തികപ്പള്ളി- 0479 2412797
ചെങ്ങന്നൂര്‍- 0479 2452334
മാവേലിക്കര- 0479 2302216

date