Skip to main content

സംസ്കൃത കോളജിൽ ഗസ്റ്റ് അധ്യാപകർ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ 2024-25 അധ്യയന വർഷത്തിൽ സംസ്കൃത വേദാന്ത, സംസ്കൃത സാഹിത, സംസ്കൃത ന്യായ വിഭാഗങ്ങളിൽ വരുന്ന ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ മൂന്നിനു വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. കോളജ് വെബ്സൈറ്റിൽ (https://gsctvpm.ac.inനൽകിയിട്ടുള്ള  അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം govtsktcollegetvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണംഫോൺ: 9188900159

പി.എൻ.എക്‌സ്. 1837/2024

date