Skip to main content

*ദുരന്തനിവാരണം : ഇന്റർ ഏജൻസി ഗ്രൂപ്പ് യോഗം 27 ന്*

 

 

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവയുടെ4 ഭാഗമായി പ്രവർത്തിക്കാൻ ജില്ലയിലെ സന്നദ്ധ സംഘടനാ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐ.എ.ജി) പുനഃസംഘടിപ്പിക്കുന്നതിന് മെയ് 27 ന് രാവിലെ 11 ന് കളക്ടറേറ്റ് എപിജെ ഹാളിൽ യോഗം ചേരും. യോഗത്തിൽ ജില്ലയിലെ സന്നദ്ധ സംഘടന ഭാരവാഹികൾ പങ്കെടുക്കണമെന്ന് ഡിഡിഎംഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായാണ് ഇന്റർ ഏജൻസി ഗ്രൂപ്പ് രൂപീകരിച്ചത്. യോഗത്തിൽ ഐ.എ.ജി അംഗത്വ രജിസ്ട്രേഷൻ, കൺവീനർ തെരഞ്ഞെടുപ്പ്, തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യും.

date