Skip to main content

തെങ്ങിന്‍ തൈ വിതരണം ആരംഭിച്ചു

 

നാളികേര വികസന കൗണ്‍സില്‍ ജില്ലയില്‍ തെങ്ങിന്‍ തൈകളുടെ  വിതരണം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ കൃഷിഭവനുകളില്‍ തൈ വിതരണം  ആരംഭിച്ചു.  നാളികേര വികസന കൗണ്‍സില്‍  50 ശതമാനം സബ്‌സ്ഡി  നിരക്കിലാണ് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്.  നെടിയ ഇനം തെങ്ങിന്‍ തൈകള്‍ക്ക് 50  രൂപയും ഹൈബ്രിഡിന് 125  രൂപയുമാണ് ഗുണഭോക്തൃ വിഹിതമായി അടക്കേണ്ടത്.  ജില്ലയില്‍  ആകെ 31800 നെടിയ ഇനം തെങ്ങിന്‍ തൈകളും 5000 ഹൈബ്രിഡ് തെങ്ങിന്‍ തൈകളുമാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും  ജൂണ്‍ 30 ഓടെ തൈ വിതരണം പൂര്‍ത്തിയാകും. ആവശ്യമുള്ളവര്‍ കൃഷിഭവനുകളുമായി ബന്ധപ്പെടണം.

date