Skip to main content

പ്ലാസ്റ്റിക് മലിനീകരണ ബോധവത്ക്കരണ യാത്രയ്ക്ക് സ്വീകരണം നൽകി

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ യുവസാമൂഹ്യപ്രവർത്തകനായ  ആര്‍.പത്മജൻ നടത്തുന്ന ബോധവത്കരണ യാത്രയ്ക്ക് മലപ്പുറം ജില്ലാ ശുചിത്വ മിഷന്‍ സ്വീകരണം നല്‍കി. പ്ലാസ്റ്റിക്കിൻറെ പാരിസ്ഥിതികവും സാമൂഹികവും ആരോഗ്യപരവുമായ അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന്‌  ബോധവത്ക്കരണം നല്‍കുകയെന്ന ലക്ഷ്യവുമായി  മെയ് 16 ന്  കാസർകോട് നിന്നാണ് പത്മജന്‍ യാത്ര ആരംഭിച്ചത്.  കൊല്ലം ശുചിത്വ മിഷന്റെയും കൊട്ടിയം റോട്ടറി ക്ലബ്ബിന്റെയും പത്മശ്രീ അലി മണിക്ക്ഫാൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓഷ്യനോഗ്രഫിയുടെയും സംയുക്താഭിമുഖത്തിൽ നടത്തുന്ന  ബോധവത്ക്കരണ യാത്ര  ജൂൺ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടർ വി.എം ആര്യ പൊന്നാടയണിയിച്ചു.  ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ. ആതിര,  അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി.എസ് അഖിലേഷ്,  പ്രോഗ്രാം ഓഫീസർ കെ. സിറാജുദ്ധീൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ മുജീബ്,  മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ സംബന്ധിച്ചു. (ഫോട്ടോ സഹിതം)

 

date