Skip to main content

അധ്യാപക നിയമനം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിങ് ടെക്നോളജി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ ഡിഗ്രി/ ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് യോഗ്യത.  വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിങ് ഡയറക്‌ടർ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തിൽ മെയ് 31 അഞ്ചു മണിക്ക് മുമ്പായി ലഭിക്കുന്ന വിധത്തിൽ അപേക്ഷ സമര്‍പ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്  0471 -2474720, 0471 -2467728. Website: www.captkerala.com.

 

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ ബോട്ടണി വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം മെയ്‌ 28 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

മലപ്പുറം സർക്കാർ വനിതാ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ മലയാളം, അറബി വിഭാഗങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് മലയാളം വിഭാഗത്തിലേക്കും ഉച്ചയ്ക്ക് 12.30 ന് അറബിക് വിഭാഗത്തിലേക്കുമുള്ള അഭിമുഖം നടക്കും.  55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0483-2972200

 

 

date