Skip to main content

അറിയിപ്പുകൾ

നാഷണല്‍ ലോക് അദാലത്ത് 8ന്

കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ എട്ടിന് രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളില്‍ അദാലത്ത് നടത്തുന്നു. ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന ക്രിമിനല്‍ കേസുകള്‍, വാഹന അപടക നഷ്ടപരിഹാര കേസുകള്‍, ബാങ്ക് കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയും കോടതികളില്‍ നിലവിലില്ലാത്ത കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട പരാതികളുമാണ് അദാലത്തില്‍ പരിഗണിക്കുക.  എല്ലാ മജിസ്‌ട്രേറ്റ് കോടതികളിലും സ്‌പെഷ്യല്‍ സിറ്റിങും ഉണ്ടായിരിക്കും.  പിഴയടച്ച് തീര്‍പ്പാക്കാവുന്ന കുറ്റങ്ങള്‍ക്ക് കക്ഷികള്‍ക്ക് നേരിട്ടോ വക്കീല്‍ മുഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാനും അവസരമുണ്ടായിരിക്കും.  ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചവര്‍ അറിയിപ്പുമായി കൃത്യസമയത്ത് ജില്ലാ കോടതി പരിസരത്ത് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0490 2344666.

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ഡിഗ്രി ഓണേഴ്സ് പ്രവേശനം

 ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളില്‍  കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  www.ihrdadmissions.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.   ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ് സി, എസ് ടി  250രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം കോളേജില്‍ അഡ്മിഷന്‍ സമയത്ത് കൊണ്ടുവരണം.  വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

പ്രവേശനം തുടങ്ങി

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി.  യോഗ്യത പ്ലസ്ടു.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.  ഫോണ്‍: 0490 2321888, 9400096100.

സ്വയംതൊഴില്‍ വായ്പ

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് / ജോബ് ക്ലബ് പദ്ധതി പ്രകാരം സ്വയംതൊഴില്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 21 മുതല്‍ 45 വയസ് വരെ പ്രായമുള്ളവരും വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം.  25 ശതമാനം സബ്‌സിഡിയോടു കൂടി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.  അപേക്ഷാ ഫോറം തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ലഭിക്കും.  ഫോണ്‍:  0490 2327923.

സീറ്റ് ഒഴിവ്

കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024 - 25 വര്‍ഷത്തെ ജെ ഡി സി കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് മെയ് 28ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  താല്‍പര്യമുള്ളവര്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, ടി സി, ഫീസ് എന്നിവ സഹിതം ഹാജരാകണം.  ഫോണ്‍: 0497 2706790, 9747541481, 9497859272.

സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിന്റെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് കണ്‍സള്‍ട്ടന്‍സി ആന്റ് സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ചിന്റെ കീഴില്‍ ജൂണില്‍ തുടങ്ങുന്ന സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം.  ജൂണ്‍ 23 വരെ അപേക്ഷ സ്വീകരിക്കും.  ഫോണ്‍: 8921278782,  9446680061, 9495241299.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍, ടിഗ് ആന്റ് മിഗ്, ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 7560865447, 8301098705.

ലേലം/ ടെണ്ടര്‍

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിനോടനുബന്ധിച്ച സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറി കെട്ടിടം സ്ഥാപിക്കുന്ന സ്ഥലത്തെ 11 ഗുല്‍മൊഹര്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ജൂണ്‍ ആറിന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2800167.

 

date