Skip to main content

വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്കിൽ എഡ്യുക്കേഷൻ, ക്ലാസിക്കൽ ആൻഡ് കൊമേഴ്സ്യൽ ആർട്സ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, ഡിപ്ലോമ ഇൻ ഇലക്ടിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ ഓൺലൈനായി 30 നകം സമർപ്പിക്കണം. https://app-srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ www.srccc.inൽ ലഭിക്കും.

പി.എൻ.എക്‌സ്. 1871/2024

date