Skip to main content

നാലുവർഷ ബിരുദം: സർവ്വകലാശാലാതല ബോധവത്കരണത്തിന് 27ന് തുടക്കം

നാലുവർഷ ബിരുദ കോഴ്സ് പ്രവേശന ഒരുക്കം വിവിധ സർവ്വകലാശാലകൾ അതിദ്രുതം പൂർത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിവിധ സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് കോളജ് പ്രിൻസിപ്പൽമാർക്കും അക്കാദമിക് കോർഡിനേറ്റർമാർക്കും പുതിയ സംവിധാനത്തെപ്പറ്റി അവബോധം നൽകുന്ന പരിപാടിയ്ക്ക് മെയ് 27ന് തുടക്കമാവും.

 

കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ വളാഞ്ചേരി എം ഇ എസ് കെവിഎം കോളജിലാണ് സംസ്ഥാനതല പരിപാടിയ്ക്ക് തുടക്കമിടുന്നത്. സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ ജയരാജിന്റെ അധ്യക്ഷതയിൽ മന്ത്രി ഡോ. ആർ ബിന്ദു പരിപാടി ഉദ്ഘാടനംചെയ്യും. എം ഇ എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പ്രഭാഷണം നടത്തും.

കാലിക്കറ്റ് സർവ്വകലാശാലയിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും പ്രിൻസിപ്പാൾമാരും അക്കാദമിക് കോർഡിനേറ്റർമാരും പരിപാടിയിൽ പങ്കെടുക്കും. കേരള സംസ്ഥാന ഹയർ എഡ്യുക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ അംഗങ്ങളായ ഡോ. കെ സുധീന്ദ്രൻഡോ. ഷെഫീഖ് വി എന്നിവരുടെ അവതരണം ഉണ്ടാവും. സർവ്വകലാശാല പ്രൊ-വൈസ് ചാൻസലർസിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

പി.എൻ.എക്‌സ്. 1873/2024

date