Skip to main content

സ്പോട്ട് അഡ്മിഷൻ

        സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ 2024-25 വർഷത്തിലെ ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ (കുറവൻകോണം) 29ന് രാവിലെ 10.30 മുതലാണ് അഡ്മിഷൻ. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി), ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ, ഫീസ് എന്നിവ സഹിതം എത്തണം. ഫോൺ: 9400666950, 8281089439.

പി.എൻ.എക്‌സ്. 1875/

date