Skip to main content

എനർജി ടെക്നോളജി പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്  ജൂലൈ സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്പോമ പ്രോഗ്രാമിന് ഒരു വർഷമാണ് കാലാവധി. ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. ജൂൺ 30 വരെ അപേക്ഷിക്കാം. വളാഞ്ചേരി നാഷണൽ കോപ്പറേറ്റീവ് അക്കാദമി (ഫോണ്‍: 0494 2971300) ആണ് മലപ്പുറം ജില്ലയിലെ പഠന കേന്ദ്രം.

date