Skip to main content

മിനിമം വേതനം : യോഗം 20ന്

ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഓര്‍ണമെന്റ്‌സ് മേഖലകളിലെ തൊഴിലാളികളുടെ മിനിമംവേതനം പുതുക്കി നിശ്ചയിക്കുന്നതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് വേണ്ടിയുള്ള ഉപസമിതി യോഗം ജൂണ്‍ 20 ന് യഥാക്രമം രാവിലെ 11 മണിയ്ക്കും ഉച്ചയ്ക്ക് 12 മണിയ്ക്കും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ കൊല്ലം ജില്ലയിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍- 0474 2794820.

date