Post Category
മസ്റ്ററിങ് നടത്തണം
2023 ഡിസംബര്‍ 31 വരെ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2970272.
കേരള ബീഡി - ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മസ്റ്റററിങ് ചെയ്ത ഗുണഭോക്താക്കള്‍ ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിക്കണം. ഫോണ്‍: 0497 2706133.
date
- Log in to post comments