Skip to main content

'സിനിമ കൊട്ടക' : ജനകീയ ചലച്ചിത്ര പ്രദര്‍ശനം ഇന്നുമുതല്‍

 

    സാക്ഷരതാ മിഷനും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ജനകീയ ചലച്ചിത്ര പ്രദര്‍ശനം-സിനിമാ കൊട്ടക സംഘടിപ്പിക്കുന്നു. ~ഒറ്റാന്‍, കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ജില്ലയില്‍ ഇന്ന് (നവംബര്‍ 28) രാവിലെ 10ന് ശ്രീകൃഷ്ണപുരം ബ്ലോക്കില്‍ തുടങ്ങി ഡിസംബര്‍ രണ്ടിന് അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതോടെ സമാപനമാവും. സാക്ഷരതാമിഷന്‍റെ ഗുണഭോക്താക്കള്‍ക്കും പഠിതാക്കള്‍ക്കുമായാണ് സിനിമാ പ്രദര്‍ശനം. മൊബൈല്‍ യൂനിറ്റിന്‍റെ സഹായത്തോടെ 10 സ്ഥലങ്ങളില്‍ 22 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. വിവിധ ബ്ലോക്കുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങള്‍, തീയതി,സമയം എന്നിവ യഥാക്രമം താഴെ കൊടുക്കുന്നു.  
    ശ്രീകൃഷ്ണപുരം : നവംബര്‍ 28 ,രാവിലെ 10 ,  ബ്ലോക്ക് ഓഫീസ് ഹാള്‍. മണ്ണാര്‍ക്കാട് : 28 ഉച്ചയ്ക്ക് രണ്ടിന് , നരങ്ങപ്പറ്റ തുടര്‍ വിദ്യാകേന്ദ്രം. അട്ടപ്പാടി : 29 രാവിലെ 10, അഗളി സ്കൂള്‍, വൈകീട്ട് ആറ് , കുറവല്‍കണ്ടി ഊര്. പട്ടാമ്പി : നവംബര്‍ 30 , രാവിലെ 10.30 , പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍. തൃത്താല : നവംബര്‍ 30 , ഉച്ചയ്ക്ക് രണ്ടിന് , തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാള്‍.മലമ്പുഴ :ഡിസംബര്‍ ഒന്ന്, രാവിലെ 10, മലമ്പുഴ ബ്ലോക്ക് ഹാള്‍. പാലക്കാട് : ഉച്ചയ്ക്ക് രണ്ടിന് , പാലക്കാട് ബ്ലോക്ക് ഹാള്‍. ആലത്തൂര്‍ : ഡിസംബര്‍ രണ്ടിന് രാവിലെ 10, ആലത്തൂര്‍ ബ്ലോക്ക് ഹാള്‍. നെന്മാറ : ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് അയിലൂര്‍ ഗ്രാമപഞ്ചായത്ത്. 
 

date