Skip to main content

പി.എസ്.സി കായിക ക്ഷമത പരീക്ഷ മാറ്റിവെച്ചു

പി.എസ്.സി വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയ്ക്ക് വിവിധ ജില്ലകളിലായി ജൂണ്‍ 26, 27, 28 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളെവടുപ്പും കായിക ക്ഷമത പരീക്ഷയും മഴ മൂലം മാറ്റിവെച്ചതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മോസ്സേജ് നല്‍കിയിട്ടുണ്ട്. മറ്റു ദിവസങ്ങളിലെ കായിക ക്ഷമത പരീക്ഷകള്‍ക്ക് മാറ്റമില്ല.

date