Skip to main content

ഐ.ടി.ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

2024 അധ്യയന വര്‍ഷത്തെ സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ നേരിട്ടെത്തി അപേക്ഷയുടെ വെരിഫിക്കേഷന്‍ നടത്തണം. അപേക്ഷ ജൂണ്‍ 29 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. വെരിഫിക്കേഷന്‍ നടത്തേണ്ട അവസാന തീയ്യതി ജൂലൈ 6 ന് വൈകീട്ട് 5 വരെ. അപേക്ഷാ ഫീസ് 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. എറിയാട് ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (1 വര്‍ഷം) എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല. എല്ലാ ട്രേഡുകളിലും 30 ശതമാനം വനിതാസംവരണവും എസ്.സി, എസ്.ടി വിഭാഗത്തിന് നിയമാനുസൃതമായ സംവരണവും ലഭിക്കും.

date