Skip to main content

പി.എന്‍ പണിക്കര്‍ അനുസ്മരണവും പ്രതിഭകളെ ആദരിക്കലും 28ന്

തൃശൂര്‍ ശിശുക്ഷേമസമിതിയും, വനിത ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പി.എന്‍ പണിക്കര്‍ അനുസ്മരണവും രാമവര്‍മപുരം ഗവ. ചില്‍ഡ്രന്‍സ് ഹോം, മോഡല്‍ ഹോം ഫോര്‍ ഗേള്‍സ് സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ വിജയം നേടിയവരെ ആദരിക്കലും ജൂണ്‍ 28ന് നടക്കും. രാമവര്‍മപുരം ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന പരിപാടി രാവിലെ 10.30ന് എസ്.സി/എസ്.ടി സംസ്ഥാന കമ്മീഷന്‍ അംഗം ടി.കെ വാസു ഉദ്ഘാടനം നിര്‍വഹിക്കും. കേരള സാഹിത്യ അക്കാദമി അംഗം ഡോ. വിജയരാജ മല്ലിക മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വനിത ശിശു വികസന വകുപ്പ് അംഗം പി. മീര അധ്യക്ഷയാകും. ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ അഡ്വ.കെ. വി നിമ്മി മുഖ്യാതിഥിയാകും. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി. ജി ശരണ്യ, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് അജികുമാര്‍, ലൈബ്രേറിയന്‍ രാമകുമാര്‍ പെരിഞ്ചേരി, അഡ്മിനിസ്ട്രേറ്റര്‍ ജെനി ജേക്കബ് തുടങ്ങിയവര്‍ സംസാരിക്കും.

date