Skip to main content

*മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി കുടിശിക ഒടുക്കാം*

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് കോവിഡ് കാലയളവ് ഒഴികെ അവസാന 3 വര്‍ഷ കാലയളവ് വരെയുള്ള കുടിശിക ഒടുക്കുന്നതിന് (9 ശതമാനം പലിശ സഹിതം) 2024 സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചതായി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്കായി എറണാകുളം എസ്.ആര്‍.എം.റോഡിലുള്ള ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484-2401632. 

 

date