Skip to main content

സ്ത്രീ സുരക്ഷ സെമിനാർ

 

ആലപ്പുഴ: സംസ്ഥാന വനിതാ കമ്മീഷനും ജില്ല ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി സ്ത്രീ സുരക്ഷ സബ് ജില്ല സെമിനാർ നടത്തി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വനിത കമ്മീഷനംഗം വി.ആർ. മഹിളാമണി സെമിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ ഷാജി അധ്യക്ഷയായി. 

ജില്ല ലീഗൽ സർവീസസ് അതോറിറ്റി സീനിയർ സിവിൽ ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളി മുഖ്യാതിഥിയായി. അഡ്വ: ജയകുമാർ ആലപ്പുഴ ക്ലാസ്സ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ. ജീവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. വിജയകുമാരി, വി.കെ. സാബു, ജില്ല വനിത ശിശുക്ഷേമ ഓഫീസർ എൽ. ഷീബ, രവി പാലത്തിങ്കൽ, പി.എൻ.പി.എഫ്. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം. നാജ, ലീഗൽ സർവീസസ് അതോറിറ്റി ജില്ല പ്രോഗ്രാം കോ-ഓർഡിനേറ്റർ ബി. ബിന്ദു ഭായ്, ആശാ റാണി തുടങ്ങിയവർ പങ്കെടുത്തു.

date