Skip to main content

ജലബജറ്റ് പ്രകാശനം ചെയ്തു

 

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്തില്‍ ജലബജറ്റ് പ്രകാശനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട 9 ഗ്രാമപഞ്ചായത്തുകളിലെ ജലബജറ്റാണ് തയ്യാറാക്കിയത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ജലബജറ്റ് പ്രകാശനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി പ്രദീപന്‍, ഹരിത കേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ. സുരേഷ്ബാബു,  ഹരിതകേരള മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ.ജി ആതിര, ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

date