Skip to main content

കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

 

ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍( നേരിട്ട് ആന്‍ഡ് എന്‍.സി.എ), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ( നേരിട്ട്, ബൈ ട്രാന്‍സ്ഫര്‍, എന്‍.സി.എ) തസ്തികകളിലേക്ക് ജൂലൈ ഒന്ന്, രണ്ട്  തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജ് ഗ്രൗണ്ടില്‍ നടത്താനിരുന്ന ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

date