Skip to main content

ലക്ചറര്‍, ട്രേഡ്‌സ്മാന്‍ നിയമനം

പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ  മെക്കാനിക്കല്‍ വിഭാഗത്തില്‍ ഒഴിവുളള ലക്ചറര്‍, ട്രേഡ്‌സ്മാന്‍ (ഡീസല്‍ മെക്കാനിക്ക്), ട്രേഡ്‌സ്മാന്‍ (ആര്‍ ആന്റ് എ.സി) എന്നീ തസ്തികകളിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍  നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയിലേക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് / എം.ടെക് ബിരുദമാണ് യോഗ്യത.  ട്രേഡസ്മാന്‍ തസ്തികകളിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമയാണ് യോഗ്യത. ലക്ചറര്‍ തസ്തികയിലേക്കുള്ള നിയമനത്തിന്   ജൂലൈ നാലിന് രാവിലെ 10 മണിക്കും ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് ജുലൈ നാലിന് രാവിലെ 11 മണിക്കും കോളേജില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

 

date