Skip to main content

ദേശീയ ആരോഗ്യ ദൗത്യം: ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ദേശീയാരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ വിവിധ തസ്‌കികകളിലേക്ക് നിയമനം നടത്തുന്നു.  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഇന്‍സ്ട്രക്റ്റര്‍ ഫോര്‍ യങ് ഹിയറിങ് ഇംപയേര്‍ട്, കൗമാരാരോഗ്യ കൗണ്‍സിലര്‍ (അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍), സ്‌പെഷല്‍ എഡ്യുക്കേറ്റര്‍(അനുയാത്ര), സ്റ്റാഫ് നേഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര), ഫിസിയോതെറാപ്പിസ്റ്റ്, ഡി.ഇ.ഒ കം അക്കൗണ്ടന്റ്-യുപിഎച്ച്‌സി, പി.ആര്‍.ഒ കം എല്‍.ഒ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായി https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.  ജൂലൈ എട്ട് വൈകീട്ട് അഞ്ചിനു മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.  ഫോണ്‍: 0483 2730313, 9846700711.

date