Skip to main content

ലോകസഭ പൊതു തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ ചെലവ് സംബന്ധിച്ച് യോഗം ചേര്‍ന്നു

2024 ലോക്‍സഭ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊന്നാനി ലോക്‍സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് അവസാന ഘട്ട സ്ക്രൂട്ടിണി റീകൺസിലേഷൻ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ചെലവ് നിരീക്ഷകനായ പ്രശാന്ത് കുമാര്‍ സിന്‍ഹയുടെ സാന്നിദ്ധ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു യോഗം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആര്‍ വിനോദ്, എക്സ്പെൻഡിച്ചർ നോഡൽ  ഓഫീസർ കൂടിയായ സീനിയർ ഫിനാൻസ് ഓഫീസർ പി.ജെ തോമസ്, പൊന്നാനി മണ്ഡലം വരണാധികാരിയും എ.ഡി.എമ്മുമായ കെ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. മലപ്പുറം ലോക്‍സഭാ  മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ചുള്ള അവസാന ഘട്ട സ്ക്രൂട്ടിണി റീകൺസിലേഷൻ യോഗം നാളെ (ജുലൈ ഒന്ന്) രാവിലെ 11 മണിക്ക് ജില്ലാ കളക്ടറേറ്റ്  കോൺഫറൻസ് ഹാളില്‍ ചേരും.

date