Skip to main content

വായന പക്ഷാചരണം: മത്സര വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് (ജൂലൈ 7)

ജില്ലാ ഇൻഫർമേഷൻ ഓഫീസ് നെല്ലിമൂട് ദേശസ്നേഹി ഗ്രന്ഥശാലയുടെയും ജില്ലാ സാക്ഷരതാ മിഷന്റെയും സഹകരണത്തോടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാന പരിപാടി ഇന്ന് (ജൂലൈ 7) നടക്കും. വൈകിട്ട് 5 മണിക്ക് നെല്ലിമൂട് ദേശസ്നേഹി ഗ്രന്ഥശാലയിൽ കെ ആൻസലൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിശിഷ്ടാതിഥിയാകും. ചടങ്ങിൽ, 2023 ലെ മലയാള ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാനവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ദേശസ്നേഹി ഗ്രന്ഥശാലയുടെ അനുമോദനവും നടക്കും. വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും.

date