Skip to main content

ദേശീയ മത്സ്യ കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും

ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സ്യകർഷക സംഗമവും അവാർഡ് വിതരണവും ജൂലൈ 10 ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ഉച്ചക്ക് 12. 30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മത്സ്യബന്ധനംസാംസ്‌കാരികംയുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മത്സ്യകൃഷി മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച കർഷകർക്കും ഫീൽഡ്തല ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പുരസ്‌കാരങ്ങൾ നൽകും. മേയർ ആര്യാ രാജേന്ദ്രൻആന്റണി രാജു എംഎൽഎശശി തരൂർ എംപിജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ എന്നിവർ ആശംസ അർപ്പിക്കും. രാവിലെ 10 ന് ആരംഭിക്കുന്ന മത്സ്യകർഷ സംഗമത്തിൽ ഉൾനാടൻ മത്സ്യകൃഷി വികസനസാധ്യതകൾനൂതന മത്സ്യകൃഷി സാധ്യതകൾ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.

പി.എൻ.എക്സ്. 2806/2024

date