Skip to main content

പത്തനംതിട്ട മെഡിക്കൽ കോളേജിൽ ആഗസ്റ്റിൽ പോസ്റ്റ്മോർട്ടം  ആരംഭിക്കും : മന്ത്രി വീണാ ജോർജ്

 

* രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം

* മന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി

പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സിവിൽ ജോലികൾ പൂർത്തിയായാൽ ഉടൻ പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനം കെ.എം.എസ്.സി.എൽ. ഒരുക്കും. ആഗസ്റ്റ് മാസത്തിൽ പോസ്റ്റ്മോർട്ടം ആരംഭിക്കാൻ മന്ത്രി നിർദേശം നൽകി. കോളേജ് കെട്ടിടംക്വാർട്ടേഴ്സുകൾലക്ഷ്യ ലേബർ റൂം എന്നിവ സെപ്റ്റംബറോടെ പൂർത്തിയാകും. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷത്തോടെ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

കോന്നി മെഡിക്കൽ കോളേജിനായി സൃഷ്ടിച്ച തസ്തികകളിൽ ഉടൻ നിയമനം പൂർത്തിയാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ആംബുലൻസ് സേവനം ഉറപ്പാക്കണം. എക്സ്റേയുടെയും സിടി സ്‌കാനിംഗിന്റേയും പ്രവർത്തന സമയം വർധിപ്പിക്കണം. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തണം.

മോഡ്യുലാർ ഓപ്പറേഷൻ തിയറ്ററുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ജീവനക്കാർ യഥാസമയം ജോലിക്ക് വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മെഡിക്കൽ കോളേജിന്റെ വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണം. മെഡിക്കൽ കോളേജിലേക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കാനും മന്ത്രി നിർദേശം നൽകി.

കെ.യു. ജനീഷ് കുമാർ എംഎൽഎആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിഎൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർജില്ലാ കളക്ടർമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർജോയിന്റ് ഡയറക്ടർമെഡിക്കൽ കോളേജ് പ്രിൻസിപ്പൽസൂപ്രണ്ട്ജില്ലാ മെഡിക്കൽ ഓഫീസർജില്ലാ പ്രോഗ്രാം മാനേജർമറ്റ് ഉദ്യോഗസ്ഥർനിർമ്മാണ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 2815/2024

date