Skip to main content

എഐ കോൺക്ലേവ് ലോഗോ പ്രകാശനം ഇന്ന് (ജൂലൈ 09)

കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രണ്ടാമത് അന്താരാഷ്ട്ര കോൺക്ലേവിന്റെ ലോഗോ ജൂലൈ ഒൻപതിന് രാവിലെ 11 മണിക്ക് നിയമസഭാ മീഡിയ ഹാളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്യും. ഇന്റർനാഷണൽ കോൺക്ലേവ് ഓൺ ജനറേറ്റീവ് എഐ ആൻഡ് ഫ്യൂച്ചർ ഓഫ് എജ്യുക്കേഷൻ എന്ന വിഷയത്തിൽ പ്രഥമ സമ്മേളനം 2023 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ ഐ.എച്ച്.ആർ.ഡി നടത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനവും വെല്ലുവിളികളും ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ  ആഭിമുഖ്യത്തിൽ കോൺക്ലേവ് നടത്തുന്നത്. വിദേശ രാജ്യങ്ങളിലും കേരളത്തിലും പഠിതാക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം കൂടുതൽ അനുയോജ്യമാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തമായ സാധ്യതകൾ വിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് കോൺക്ലേവിൽ ചർച്ച ചെയ്യുക.

പി.എൻ.എക്സ്. 2817/2024

date