Skip to main content

അംഗത്വം പുനഃസ്ഥാപിക്കാം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്പനക്കാരുടേയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തിട്ടുള്ള, 2022 മാർച്ച് മാസം മുതൽ അംശദായം ഒടുക്കുന്നതിൽ വീഴ്ച വന്നതുമൂലം അംഗത്വം റദ്ദായ ക്ഷേമനിധി അംഗങ്ങൾക്ക് പിഴ സഹിതം അംശദായം ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. 2024 ജൂലൈ 10 മുതൽ 2024 ആഗസ്റ്റ് 10 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ അംഗത്വ പാസ്സ്ബുക്ക്, റദ്ദായ കാലയളവ് മുതൽ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാനത്തെ മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചർ എന്നിവ സഹിതം അംഗങ്ങൾ നേരിട്ട് ഓഫീസില്‍ ഹാജരാവണം. ഇപ്രകാരം പുതുക്കുന്നവർക്ക് 2024ലെ ഓണം ബോണസ് ലഭിക്കില്ലെന്നും അദാലത്ത് വഴി ഇതുവരെ അംഗത്വം പുതുക്കാത്തവർക്കു മാത്രമെ ഈ അവസരം ഉപയോഗപ്പെടുത്താനാവൂ എന്നും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0483-2734171.

 

date