Skip to main content

പരിരക്ഷാ പദ്ധതിയിലേക്ക് വാഹനം; ക്വട്ടേഷന്‍ ക്ഷണിച്ചു

      മങ്കട സി.എച്ച്.സിയിക്ക് കീഴിലെ പരിരക്ഷാ പദ്ധതിയുടെ ആവശ്യത്തിലേക്കായി ടാക്സി വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയുള്ള സമയത്ത് ഒരു ദിവസം പരമാവധി 45 കിലോമീറ്റർ ദൂരം ഓട്ടം, കാത്തിരിപ്പ് കൂലി എന്നിവ കണക്കാക്കിയുള്ള ദിവസ വാടക അടിസ്ഥാനത്തിലാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്‌.  ക്വട്ടേഷനുകള്‍ ജൂലൈ 17 ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പായി സി.എച്ച്.സി ഓഫീസില്‍ ലഭിക്കണം. ജൂലൈ 17 ന് വൈകീട്ട് 3.30 ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങളും ക്വട്ടേഷന്‍ ഫോമും ഓഫീസില്‍ ലഭിക്കും.

date