Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുതുക്കാം

2022 മാർച്ച് മുതൽ തുടർന്നുള്ള മാസങ്ങളിൽ അംശാദായം അടവ് മുടങ്ങി കുടിശ്ശികയാവുകയും ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെടുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുതുക്കാം.
ജൂലൈ 10 മുതൽ 2024 ഓഗസ്റ്റ് 10 വരെയുള്ള ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസത്തെ ടിക്കറ്റ് വൗച്ചർ (ഏപ്രിൽ, മെയ് & ജൂൺ 2024) എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ മുമ്പാകെ ഹാജരായി നേരിട്ട് അംഗത്വം പുതുക്കാവുന്നതാണ്. വാങ്ങിയ ടിക്കറ്റുകളുടെ കണക്ക് (ഒരു മാസം 25000 രൂപ) എന്ന നിരക്കിൽ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തിക്കൊണ്ടുവരേണ്ടതാണെന്ന് ഇടുക്കി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.

date