Skip to main content

മാലിന്യ മുക്ത ജില്ലയ്ക്കായി ബ്ലോക്കു തല ശില്പശാല ആരംഭിച്ചു

 

  
ആലപ്പുഴ: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിലെ ഗ്രാമപ്രദേശങ്ങളിൽ  ഈ വർഷം നടപ്പിലാക്കേണ്ട പ്രവർത്തന പദ്ധതിക്ക് അന്തിമ രൂപം നല്കുന്നതിനുള്ള ജില്ലാ തല ശില്പശാലയ്ക്ക് തുടക്കമായി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്   കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ശില്പശാലയിൽ 12 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നായി 100 പേർ പങ്കെടുത്തു.  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ  ജില്ലയുടെ സ്ഥിതി വിവരക്കണക്ക് അവതരിപ്പിച്ചു. എക്സി. എഞ്ചിനിയർ ജിജി തോമസ് ശുചിത്വ മിഷൻ കോർഡി നേറ്റർ കെ.ഇ വിനോദ് കുമാർ ജില്ലാ നോഡൽ ഓഫീസർ സി.കെ. ഷിബു,    നവകേരളം കോർഡിനേറ്റർ കെ.എസ് രാജേഷ്, കോ. കോർഡിനേറ്റർ പി. ജയരാജ് ,കില ഫെസിലിറ്റേറ്റർ ജെ. ജയലാൽ എന്നിവർ വിവിധ അവതരണങൾ നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ അതാതു ബ്ലോക്കുകളുടെ റിപ്പോർട്ട്  അവതരിപ്പിച്ചു. 6 ഗ്രൂപ്പുകളിലായി നടന്ന തീ മാറ്റിക് ചർച്ചകൾ ക്രോഡീകരിച്ച്  സുനി, ദീപ ജി , ശാലിനി എസ് ,കീർത്തന , പ്രേം കുമാർ,ഗ്രീഷ്മ എന്നിവർ അവതരണങ്ങൾ നടത്തി.
നാളെയും ശില്പശാല തുടരും.

date